ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോയിലും തെക്കൻ ഒൻ്റാരിയോയിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ എന്നിവിടങ്ങളിലും നയാഗ്ര ഫോൾസിലും മഴ പെയ്യും. പകൽ സമയത്ത് പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ, മിസ്സിസാഗയിൽ ഹ്യുമിഡെക്സിനൊപ്പം താപനില 26 ഡിഗ്രി സെൽഷ്യസ് ആയി അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു.

വൈകുന്നേരത്തോടെ, തെക്കൻ തെക്കൻ ഒൻ്റാരിയോയിൽ കൂടുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. അർദ്ധരാത്രിയോടെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുമെന്നും പ്രതീക്ഷിക്കുന്നു. രാത്രി താപനില ഏകദേശം 12 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

വാരാന്ത്യത്തിലേക്ക് കടക്കുമ്പോൾ, ശനിയാഴ്ച ഉയർന്ന താപനില 18 ഡിഗ്രി സെൽഷ്യസ് ആണ്. മഴയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ചയും മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു. താപനില 17 ഡിഗ്രി സെൽഷ്യസ് വരെ ആകാൻ സാധ്യതയുണ്ട്.