ഹാലിഫാക്സ് : മാരിടൈംസിൽ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷവാർത്ത. മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും ഒറ്റരാത്രികൊണ്ട് പെട്രോൾ-ഡീസൽ വില കുറഞ്ഞു.
നോവസ്കോഷ
നോവസ്കോഷയിലെ സോൺ വണ്ണിൽ സാധാരണ പെട്രോളിന്റെ വിലയിൽ 3.5 സെൻ്റിന്റെ ഇടിവുണ്ടായി. ഹാലിഫാക്സ് മേഖലയിൽ ഇപ്പോൾ പെട്രോൾ വില ലിറ്ററിന് 138.1 സെൻ്റായി. പ്രവിശ്യയിൽ ഡീസൽ വിലയും കുറഞ്ഞു. ഡീസൽ വില ലിറ്ററിന് 1.7 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 135.6 സെൻ്റിലെത്തി. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ, സാധാരണ പെട്രോളിന് 40.1 സെന്റും ഡീസലിന് 137.5 സെന്റുമാണ് ഈടാക്കുന്നത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പി.ഇ.ഐയിൽ, സാധാരണ പെട്രോൾ വില നാല് സെൻ്റ് കുറഞ്ഞു. ദ്വീപിലെ പെട്രോളിന്റെ ഏറ്റവും കുറഞ്ഞ വില ഇപ്പോൾ ലിറ്ററിന് 143.3 സെൻ്റാണ്. ഡീസലിന്റെ വില 3.4 സെൻ്റ് കുറഞ്ഞു. ഇപ്പോൾ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 144.7 സെന്റുമാണ്.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന്റെ വില 3.7 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 141.7 സെൻ്റായി. അതേസമയം പ്രവിശ്യയിലെ ഡീസൽ വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഡീസൽ വില 2.1 സെൻ്റ് വർധിച്ച് ലിറ്ററിന് 140.4 സെൻ്റായി ഉയർന്നു.