കിച്ചനർ : നഗരത്തിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് കൗമാരക്കാരനെ അറസ്റ്റ് ചെയ്‌ത് വാട്ടർലൂ റീജനൽ പൊലീസ്. ജൂൺ 5-ന് മോണ്ടെ കാർലോ ആൻഡ് വിക്ടോറിയ സ്ട്രീറ്റിലാണ് വെടിവെപ്പ് നടന്നത്.

ഒരു കൂട്ടം യുവാക്കളുടെ അടുത്തേക്ക് പ്രതി എത്തുകയും വെടിയുതിർക്കുമായിരുന്നെന്ന് പൊലീസ് പറയുന്നു. ഒന്നിലധികം വെടിയുതിർക്കുകയും തുടർന്ന് അയാൾ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതേസമയം 13 വയസ്സുള്ള കൗമാരക്കാരനെ ജൂൺ 7-ന് അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അന്വേഷണം തുടരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 519-570-9777 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
