Sunday, August 16, 2026

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; അബുദാബിയില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍

Red and Yellow alert issued in Abudabi due to heavy fog

ദുബായ്: യുഎഇയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കനത്ത മൂടല്‍മഞ്ഞാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരത കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അബുദാബിയിലെ ഹബ്ഷാന്‍, സായിദ് സിറ്റി, അല്‍ ഹംറ (അല്‍ ദഫ്ര മേഖല), അര്‍ജന്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ന് രാജ്യത്തുടനീളം മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും പലയിടങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് ഇന്ന് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ താപനില 40 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയും ഏറ്റവും കുറവ് 19 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!