Sunday, August 16, 2026

“ഫ്രീ പലസ്തീൻ” പാർട്ടിക്ക് ന്യൂസിലൻ്റിൽ ഔദ്യോഗിക രാഷ്‌ട്രീയ പാർട്ടി പദവി

വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ന്യൂസിലാൻഡിൽ പുതിയ പാർട്ടി. പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും മുൻനിർത്തി രൂപീകരിച്ച ‘ഫ്രീ പലസ്തീൻ’ പാർട്ടിയെ ന്യൂസീലാൻഡ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അംഗീകരിച്ചു.

പലസ്തീൻ അന്താരാഷ്ട്ര നിയമം, പലസ്തീനികളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് ഒരു തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാൻ ന്യൂസിലൻഡിനോട് ആവശ്യപ്പെട്ടുകൊണ്ട് വർഷങ്ങളോളം നീണ്ടുനിന്ന പൊതു പ്രചാരണ മാർച്ചുകൾ, നിവേദനങ്ങൾ, നേരിട്ടുള്ള സമ്മർദ്ദം എന്നിവയ്ക്ക് ശേഷമാണ് പുതിയ പാർട്ടിയുടെ രജിസ്ട്രേഷൻ.

രജിസ്ട്രേഷൻ നേടിയെടുക്കുന്നതിൽ പങ്കാളികളായ സ്ഥാപകർ, അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, പിന്തുണക്കാർ എന്നിവരെ സംഘടന അഭിനന്ദിച്ചു, പ്രചാരണത്തിന്റെ അവസാനമല്ല, “ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിന്റെ തുടക്കം” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!