Sunday, August 31, 2025

BMW i4 EV : ഓൾ – ഇലക്ട്രിക് ബിഎംഡബ്ല്യു i4 ഏപ്രിൽ 28 – ന് ഇന്ത്യയിൽ എത്തും

ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു (BMW) പുതിയ ഓള്‍-ഇലക്‌ട്രിക് ബിഎംഡബ്ല്യു i4 ( BMW i4) ഏപ്രില്‍ 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.83.9kWh ബാറ്ററി പായ്ക്കാണ് സെഡാന്‍ നല്‍കുന്നത്. വേരിയന്റിനെ ആശ്രയിച്ച്‌ വ്യത്യസ്‍ത പവര്‍ ഔട്ട്പുട്ടുകള്‍ ഉത്പാദിപ്പിക്കുന്നു. eDrive40 RWD 335bhp ഉല്‍പ്പാദിപ്പിക്കുകയും 493km നും 590km വരെയും (WLTP സൈക്കിള്‍) നല്‍കുകയും ചെയ്യുന്നു, അതേസമയം M50 AWD 536bhp ഉണ്ടാക്കുന്നു, കൂടാതെ 416km നും 521km നും ഇടയില്‍ WLTP സാക്ഷ്യപ്പെടുത്തിയ ശ്രേണിയുമായി വരുന്നു. ഇതുകൂടാതെ, 11kW മുതല്‍ 200kW വരെയുള്ള പവര്‍ ഔട്ട്പുട്ടുള്ള വിവിധ ചാര്‍ജറുകളെ ഇത് പിന്തുണയ്ക്കുന്നുഎക്സ്റ്റീരിയറിലേക്ക് വരുമ്പോൾ, പ്യുവര്‍-ഇലക്‌ട്രിക് i4, 4 സീരീസ് ഗ്രാന്‍ കൂപ്പെയോട് സാമ്യമുള്ളതാണ്. ഉയരമുള്ള ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്‍, ബിഎംഡബ്ല്യു സിഗ്നേച്ചര്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകൾ, എയ്‌റോ അലോയ് വീലുകള്‍, എല്‍ ആകൃതിയിലുള്ള പിന്‍ ലൈറ്റുകള്‍, അതിലും പ്രധാനമായി, ചരിഞ്ഞ റൂഫ്‌ലൈന്‍, വാഹനത്തെ വേറിട്ടതാക്കുന്നു.

ഇന്ത്യയിലേക്കുള്ള ബിഎംഡബ്ല്യു i4 പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റായി രാജ്യത്ത് എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത് സവിശേഷതകളുടെ കാര്യത്തില്‍ അന്താരാഷ്ട്ര മോഡലിന് സമാനമായിരിക്കും. ചില പാശ്ചാത്യ വിപണികളില്‍ i4 രണ്ട് പ്രാഥമിക ട്രിമ്മുകളില്‍ ലഭ്യമാണ് – eDrive40 (പിന്‍-വീല്‍ ഡ്രൈവ്), ടോപ്പ്-ഓഫ്-ലൈന്‍ M50 (ഓള്‍-വീല്‍ ഡ്രൈവ്). അതേസമയം, 2022 മധ്യത്തോടെ ബ്രാന്‍ഡ് i4 വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!