Wednesday, September 10, 2025

കാട്ടുതീ: വ്യാപാരസ്ഥാപനങ്ങൾക്ക് നികുതി ഇളവ് നൽകി മാനിറ്റോബ

വിനിപെഗ് : പ്രവിശ്യയിൽ കത്തിപ്പടരുന്ന കാട്ടുതീ ബാധിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് മാനിറ്റോബ സർക്കാർ. യോഗ്യതയുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് ഈ ആഴ്ച മുതൽ അപേക്ഷ സമർപ്പിക്കാമെന്ന് ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി അഡ്രിയൻ സാല അറിയിച്ചു. പ്രവിശ്യയുടെ ഏതെങ്കിലും നികുതികൾ അടയ്ക്കുമ്പോൾ തന്നെ ഇളവിന് അപേക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ കാട്ടുതീയിൽ പ്രധാന രേഖകൾ അടക്കം നഷ്ടപ്പെട്ടതോ സാങ്കേതികമായി നികുതി ഫയൽ ചെയ്യാൻ സാധിക്കാത്തവർക്കോ സഹായകമാകുമെന്ന് മന്ത്രി അഡ്രിയൻ സാല പറഞ്ഞു.

ഈ കാട്ടുതീ സീസൺ സമീപ വർഷങ്ങളിലെ പലതിനേക്കാളും മോശമാണ്. അതിനാൽ ജനങ്ങളുടെ സുരക്ഷയും കാട്ടുതീ ബാധിച്ച മാനിറ്റോബ നിവാസികളെ പുന്തുണയ്ക്കുകയുമാണ് ഒരു സർക്കാർ എന്ന നിലയിൽ തങ്ങളുടെ ലക്ഷ്യമെന്ന് അഡ്രിയൻ സാല പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!