Wednesday, October 15, 2025

ഗാര്‍ഹിക കടം-വരുമാന അനുപാതം ഉയര്‍ന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ : വരുമാനത്തേക്കാള്‍ വേഗത്തില്‍ കടം ഉയരുന്നതിനാല്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ കനേഡിയന്‍ പൗരന്മാരുടെ കടബാധ്യത വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2024-ലെ നാലാം പാദത്തില്‍ കടബാധ്യത 173.5 ശതമാനമായിരുന്നു. എന്നാല്‍ ഈ വർഷത്തെ ആദ്യപാദത്തിൽ ഗാര്‍ഹിക ക്രെഡിറ്റ് മാര്‍ക്കറ്റ് കടവും ഡിസ്‌പോസിബിള്‍ വരുമാനവും തമ്മിലുള്ള അനുപാതം 173.9 ശതമാനമായി ഉയർന്നതായി ഏജൻസി റിപ്പോർട്ട് ചെയ്തു.

ആദ്യ പാദത്തില്‍ ഗാര്‍ഹിക ഡിസ്‌പോണ്‍സിബിള്‍ വരുമാനത്തിന്‍റെ ഒരോ ഡോളറിനും ക്രെഡിറ്റ് മാര്‍ക്കറ്റ് കടം 1.24 ഡോളറാണ്. 2024-ലെ നാലാം പാദത്തിലെ 4,160 കോടി ഡോളറില്‍ നിന്ന് ഗാര്‍ഹിക ക്രെഡിറ്റ് മാര്‍ക്കറ്റ് വായ്പ 2025-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 3,450 കോടി ഡോളറായി കുറഞ്ഞതായും ഫെഡറൽ ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!