Wednesday, October 15, 2025

പണിമുടക്ക് പുനഃരാരംഭിച്ച് എസ്‌ടി‌എം മെയിന്‍റനൻസ് ജീവനക്കാർ

മൺട്രിയോൾ : ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് നടക്കുന്നതിനാൽ നിർത്തിവെച്ച പണിമുടക്ക് പുനഃരാരംഭിച്ച് സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ (എസ്‌ടി‌എം) മെയിന്‍റനൻസ് ജീവനക്കാർ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന പണിമുടക്ക് കാലയളവിൽ രാവിലെയും ഉച്ചയ്ക്കും തിരക്കേറിയ സമയങ്ങളിലും വൈകുന്നേരങ്ങളിലും ബസ്, മെട്രോ സർവീസ് 100 ശതമാനം പ്രവർത്തനക്ഷമമായിരിക്കും. സി‌എസ്‌എന്നുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫെഡറേഷൻ ഓഫ് പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയന്‍റെ ഒമ്പത് ദിവസത്തെ പണിമുടക്ക് ചൊവ്വാഴ്ച രാത്രി 10 മണിക്ക് അവസാനിക്കും.

എസ്‌ടി‌എം മാനേജ്‌മെന്റും മെയിന്‍റനൻസ് വർക്കേഴ്‌സ് യൂണിയനും തമ്മിലുള്ള ആദ്യത്തെ യഥാർത്ഥ മധ്യസ്ഥ യോഗവും തിങ്കളാഴ്ച നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച, കെബെക്ക് സർക്കാർ നിയമിച്ച മധ്യസ്ഥൻ ഓരോ കക്ഷിയുടെ നിലപാടുകൾ പരിചയപ്പെടാൻ എസ്‌ടി‌എം മാനേജ്‌മെന്റുമായും യൂണിയനുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു.

പൊതുഗതാഗത ഉപയോക്താക്കൾക്ക് തലവേദന സൃഷ്ടിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് 2,400 എസ്ടിഎം മെയിന്‍റനൻസ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. വാരാന്ത്യത്തിൽ നടന്ന ഫോർമുല 1 ഗ്രാൻഡ് പ്രിക്സിനെ തുടർന്ന് നോട്രെ-ഡാം ദ്വീപിലേക്ക് ധാരാളം ആളുകൾ എത്തുമെന്നതിനാൽ സുരക്ഷാ കാരണങ്ങളാൽ പണിമുടക്ക് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!