Monday, August 18, 2025

ഇസ്രയേൽ-ഇറാൻ സംഘർഷം: പൗരന്മാർക്ക് രക്ഷാമാർഗ്ഗമൊരുക്കി കാനഡ

ഓട്ടവ : ഇസ്രയേലിലും ഇറാനിലുമുള്ള കനേഡിയൻ പൗരന്മാർ അയൽരാജ്യങ്ങളിൽ എത്തിയാൽ നാട്ടിലേക്ക് പറക്കാൻ ഫെഡറൽ സർക്കാർ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ്. ഇരുരാജ്യങ്ങളിലെയും വിമാനത്താവളങ്ങൾ അടച്ചതിനാൽ, കനേഡിയൻ പൗരന്മാരെ സഹായിക്കുന്നതിന് ഇസ്രയേൽ, ഇറാൻ അതിർത്തി രാജ്യങ്ങളിൽ കോൺസുലാർ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അനിത ആനന്ദ് അറിയിച്ചു.

കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള വഴികളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന്, ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ വിദേശ രജിസ്ട്രേഷൻ ഡാറ്റാബേസിൽ കനേഡിയൻ പൗരന്മാർ രജിസ്റ്റർ ചെയ്യണമെന്നും അനിത ആനന്ദ് അഭ്യർത്ഥിച്ചു. കാനഡക്കാരെ സഹായിക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണയിലുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഇസ്രയേലിലേക്കുള്ള “എല്ലാ യാത്രകളും ഒഴിവാക്കണമെന്ന്” കാനഡ ഈ ആഴ്ച തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ വർഷങ്ങളായി ഇറാൻ സന്ദർശിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!