ദോഹ : മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നു. ഖത്തറിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. അൽ-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇറാൻ കുറഞ്ഞത് ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ താവളം, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമാണ്.

അതേസമയം ഔദ്യോഗിക നാശനഷ്ടങ്ങളുടെ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥയ്ക്ക് ശേഷമാണ് ആക്രമണം. മുൻകരുതൽ നടപടിയായി ജൂൺ 19-ന് അൽ-ഉദൈദിൽ നിന്ന് എല്ലാ അമേരിക്കൻ വിമാനങ്ങളും പിൻവലിച്ചിരുന്നു.