ടൊറൻ്റോ : ഞായറാഴ്ച രാത്രി സ്കാർബ്റോയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. രാത്രി ഒമ്പതരയോടെ പാസ്‌മോർ അവന്യൂ, മിഡിൽഫീൽഡ് റോഡ് മേഖലയിൽ പത്ത് വാഹനങ്ങൾ ഉൾപ്പെട്ട അപകടം ഉണ്ടായതായി ടൊറൻ്റോ പൊലീസ് സർവീസ് (ടിപിഎസ്) അറിയിച്ചു.

അമിത വേഗത്തിലെത്തിയ ഒരു വാഹനം റോഡ് അരുകിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ അടക്കം ഇടിച്ചതായി ടിപിഎസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിൽ പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളിലുണ്ടായിരുന്നവരും ഒരു സ്ത്രീക്കും ഒരു കാൽനടയാത്രക്കാരനും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു. അഞ്ച് പേരെ നിസാര പരുക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ടൊറൻ്റോ പാരാമെഡിക്കുകൾ അറിയിച്ചു. അപകടത്തിന് കാരണത്തിനിടയായ വാഹനത്തിന്‍റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു.
