Thursday, March 12, 2026

ബ്രിട്ടിഷ് കൊളംബിയ മിഷനിൽ ട്രക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ മിഷനു സമീപമുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റതായി ആർ‌സി‌എം‌പി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ നോറിഷ് ക്രീക്ക് ഫോറസ്റ്റ് സർവീസ് റോഡിൽ ട്രക്ക് മണൽത്തിട്ടയിലേക്ക് ഇടിച്ചു കയറി താഴെയുള്ള അരുവിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടത്തിൽപ്പെട്ട ട്രക്കിലുണ്ടായിരുന്ന മൂന്ന് യുവാക്കളിൽ ഒരാൾ രക്ഷപ്പെട്ട് റോഡിലെത്തിയതോടെയാണ് അപകടവിവരം അറിഞ്ഞത്. അബോട്ട്സ്ഫോർഡ് സ്വദേശികളാണ് മൂവരും. മറ്റു രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മിഷൻ ആർ‌സി‌എം‌പിയെ 604-826-7161 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!