Thursday, March 26, 2026

സെൻട്രൽ-നോർത്തേൺ ആൽബർട്ടയിൽ ശക്തമായ ഇടിമിന്നലിന് സാധ്യത

എഡ്മിന്‍റൻ : സെൻട്രൽ-നോർത്തേൺ ആൽബർട്ടയിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. എയർഡ്രി മുതൽ എഡ്മിന്‍റൻ വരെയും അതബാസ്കയിലും കാൽഗറിയിലും മുന്നറിയിപ്പ് ബാധകമായിരിക്കും. ഇടിമിന്നലിനൊപ്പം ആലിപ്പഴം വീഴ്ച, ശക്തമായ കാറ്റ്, ചാറ്റൽമഴ എന്നിവയും പ്രതീക്ഷിക്കുന്നു. ശക്തമായ ഇടിമിന്നൽ ചുഴലിക്കാറ്റിന് കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.

കാൽഗറിയിൽ മഴ പെയ്യാൻ 30 ശതമാനം സാധ്യതയുണ്ട്. കൂടാതെ ഇടിമിന്നൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. വെള്ളിയാഴ്ചയും 60 ശതമാനം മഴയ്ക്കും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം, ശക്തമായ കാറ്റ് മരങ്ങൾ വീഴുന്നതിനും കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വലിയ ആലിപ്പഴം വീഴ്ച കാര്യമായ നാശനഷ്ടങ്ങൾക്കും പരുക്കുകൾക്കും കാരണമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!