ടൊറന്റോ: ടൊറന്റോ നഗരത്തില്‍ ഇന്ന് രാത്രി താപനില പൂജ്യത്തിന് അടുത്തേക്ക് താഴാന്‍ സാധ്യതയുള്ളതിനാല്‍ എന്‍വയോണ്‍മെന്റ് കാനഡ (Environment Canada) ഫ്രോസ്റ്റ് അഡ്‌വൈസറി (Frost Advisory) പുറപ്പെടുവിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ താപനില കുത്തനെ ഇടിയുന്നത് ചെടികള്‍ക്കും മരങ്ങള്‍ക്കും കൃഷികള്‍ക്കും കേടുപാടുകള്‍ വരുത്തിയേക്കാം. ചൊവ്വാഴ്ച പ്രഭാതത്തില്‍ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും താപനില 3 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്.
തണുപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത ചെടികളും മരങ്ങളും വിളകളും സംരക്ഷിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് എന്‍വയോണ്‍മെന്റ് കാനഡ തങ്ങളുടെ വെബ്സൈറ്റില്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ചെടികള്‍ മൂടി സംരക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മുഴുവന്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയും (GTA) തെക്കുപടിഞ്ഞാറന്‍ ഒന്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്ന മേഖലയിലാണ് യെല്ലോ ലെവല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഉയര്‍ന്ന താപനില 16 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴയ്ക്ക് 40 ശതമാനം സാധ്യതയുണ്ടെങ്കിലും അന്തരീക്ഷ താപനില ഉയര്‍ന്ന് യഥാക്രമം 22, 20 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും.
വാരാന്ത്യത്തോടെ താപനില വീണ്ടും കുറയും. വെള്ളിയാഴ്ച മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതോടൊപ്പം ഉയര്‍ന്ന താപനില 18 ഡിഗ്രി സെല്‍ഷ്യസായി കുറയും. ശനിയാഴ്ച മേഘാവൃതമായ അന്തരീക്ഷത്തില്‍ ഉയര്‍ന്ന താപനില 16 ഡിഗ്രി സെല്‍ഷ്യസും, ഞായറാഴ്ചയോടെ താപനില ഉയര്‍ന്ന് 21 ഡിഗ്രി സെല്‍ഷ്യസിലും എത്തിയേക്കും.
