Monday, October 5, 2026

കാല്‍ഗറിയില്‍ കുടിവെള്ള ബില്‍ ഉയരും; 2030-ഓടെ 74% വരെ വര്‍ധിച്ചേക്കും

കാല്‍ഗറി: കാല്‍ഗറി നിവാസികള്‍ക്ക് തിരിച്ചടി. കുടിവെള്ള, മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ നവീകരിക്കുന്നതിനായി ശുദ്ധജല നിരക്കുകളില്‍ വന്‍ വര്‍ധന വരുത്താന്‍ നിര്‍ദ്ദേശം. സിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ച നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍, ഒരു സാധാരണ വീടിന്റെ പ്രതിമാസ ശരാശരി വാട്ടര്‍ ബില്‍ 2026-ലെ $119 ഡോളറില്‍ നിന്ന് 2030 ആകുമ്പോഴേക്കും $207 ഡോളറായി ഉയര്‍ന്നേക്കാം.

നഗരത്തിലെ കുടിവെള്ള വിതരണം, മലിനജല നിര്‍മ്മാര്‍ജ്ജനം, മഴവെള്ള സംസ്‌കരണം (Stormwater) എന്നിവ നവീകരിക്കുന്നതിനായുള്ള 6.5 മില്യണ്‍ ഡോളറിന്റെ (6.5 billion) മൂലധന നിക്ഷേപ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ് ഈ നിരക്ക് വര്‍ധന നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പ്രതീക്ഷിക്കുന്ന പ്രതിമാസ ബില്‍ വര്‍ധന:

പ്രതിമാസം 19 ക്യുബിക് മീറ്റര്‍ വെള്ളം ഉപയോഗിക്കുന്ന ഒരു സാധാരണ ഉപഭോക്താവിന്:

2026: $119.21 ഡോളര്‍
2027: $133.71 ഡോളര്‍ ($14.50 ഉയര്‍ന്നേക്കും – 12.2% വര്‍ധന)
2028: $153.76 ഡോളര്‍
2029: $178.24 ഡോളര്‍
2030: $206.94 ഡോളര്‍

ഉപയോഗത്തില്‍ മാറ്റമില്ലെങ്കില്‍ പോലും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വാട്ടര്‍ ബില്ലില്‍ ഏകദേശം 74 ശതമാനത്തിന്റെ വര്‍ധനയുണ്ടാകും. ഇതുവഴി 2030 ആകുമ്പോഴേക്കും ഒരു ഉപഭോക്താവ് പ്രതിവര്‍ഷം $1,053 ഡോളര്‍ അധികമായി നല്‍കേണ്ടിവരും.

പഴയ പൈപ്പ് ലൈനുകള്‍, തകരാറുകള്‍ പരിഹരിക്കാനുള്ള അധിക ശേഷിയുടെ കുറവ്, വര്‍ധിച്ചുവരുന്ന ജല ഉപഭോഗം എന്നിവ പരിഹരിക്കാന്‍ വലിയ തുക നിക്ഷേപിക്കേണ്ടതുണ്ടെന്ന് നഗര ഭരണകൂടം വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണികള്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നവീകരണം, ചോര്‍ച്ച കണ്ടെത്തല്‍ സംവിധാനങ്ങള്‍, വെള്ളപ്പൊക്കം തടയാനുള്ള പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും പ്രവര്‍ത്തനച്ചെലവുകള്‍ക്കുമായി $59.4 ദശലക്ഷം ഡോളര്‍ അധിക തുകയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ നിര്‍ദ്ദേശം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇത് അംഗീകരിച്ച് കൗണ്‍സിലിന് ശുപാര്‍ശ ചെയ്യുകയും നവംബറിലെ ബജറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കുകയും ചെയ്താല്‍ പുതിയ നിരക്കുകള്‍ 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. വാട്ടര്‍ ചാര്‍ജുകള്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ നിന്ന് വേറിട്ടായതിനാല്‍ മറ്റ് നികുതികളെ ഇത് ബാധിക്കില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!