വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ പോർട്ട് മൂഡിയിൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനും ട്രക്കുമായി കൂട്ടിയിടിച്ചതായി പോർട്ട് മൂഡി പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ റീഡ് പോയിൻ്റ് വേയ്ക്ക് സമീപമാണ് അപകടം.

ട്രക്ക് കൂട്ടിയിടിയിൽ അടുത്തുള്ള ഒരു കുഴിയിലേക്ക് മറിഞ്ഞതായും വാഹനത്തിൽ നിന്ന് തെറിച്ചുപോയ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റതായും അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട ട്രെയിൻ ഏകദേശം ഒരു മണിക്കൂറോളം നിർത്തിയിട്ടിരുന്നു. അപകടത്തെ തുടർന്ന് സർവീസ് നിർത്തിവെച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ട്രെയിനുകൾ വൈകിയേക്കാമെന്ന് അധികൃതർ പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു.