ഓട്ടവ : കാനഡ പോസ്റ്റുമായി രണ്ട് ദിവസത്തെ ചർച്ച നടത്തുമെന്ന് ഏകദേശം 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് അറിയിച്ചു. ചൊവ്വാഴ്ച ഇരു വിഭാഗവും ഫെഡറൽ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും വെള്ളിയാഴ്ചയും തിങ്കളാഴ്ചയും കാനഡ പോസ്റ്റുമായി ചർച്ച നടത്താൻ സമ്മതിച്ചതായും യൂണിയൻ വ്യക്തമാക്കി. നാല് വർഷത്തിനുള്ളിൽ ഏകദേശം 13% വേതന വർധനയും പാർട്ട് ടൈം തൊഴിലാളികളെ ചേർക്കുന്നതിനുള്ള പുനഃസംഘടനയും അടക്കമുള്ള കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ കരാർ യൂണിയൻ നിരസിച്ചതിനെ തുടർന്നാണ് ചർച്ച ആരംഭിക്കുന്നത്.

എന്നാൽ, ചർച്ച ആരംഭിക്കുമ്പോളും ദേശീയ ഓവർടൈം നിരോധനം പ്രാബല്യത്തിൽ തുടരുമെന്ന് യൂണിയൻ പറയുന്നു. അതേസമയം ഇരുപക്ഷവും തമ്മിൽ ഒന്നര വർഷത്തിലേറെയായി ഒരു പുതിയ കൂട്ടായ കരാറിനായുള്ള ചർച്ച നടന്നുവരികയാണ്.