Tuesday, February 24, 2026

സ്കൂൾ ലൈബ്രറി പുസ്തക നിരോധനം പിൻവലിച്ച് ആൽബർട്ട സർക്കാർ

എഡ്മിന്‍റൻ : പ്രവിശ്യയിലെ പബ്ലിക് സ്‌കൂൾ ലൈബ്രറികളിൽ നിന്ന് ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾ നീക്കം ചെയ്യാനുള്ള നടപടി താൽക്കാലികമായി പിൻവലിച്ചതായി ആൽബർട്ട വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂൾ ലൈബ്രറികളിൽ നിന്നും നീക്കം ചെയ്യേണ്ട പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് താൽക്കാലികമായി നിർത്തണമെന്ന് സ്കൂൾ ഡിവിഷനുകൾക്കും ഉദ്യോഗസ്ഥർക്കും മന്ത്രി നിർദ്ദേശം നൽകി.

പ്രവിശ്യയിലെ ഏറ്റവും വലിയ സ്കൂൾ ബോർഡുകളിൽ ഒന്നായ എഡ്മിന്‍റൻ പബ്ലിക് സ്കൂൾ ബോർഡ് പ്രശസ്ത എഴുത്തുകാരി മാർഗരറ്റ് ആറ്റ്‌വുഡിന്‍റെ “ദി ഹാൻഡ്മെയിഡ്സ് ടെയിൽ” ഉൾപ്പെടെ ഇരുന്നൂറിലധികം പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!