Wednesday, May 6, 2026

പ്രവിശ്യാ കുടിയേറ്റം: 231 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി കെബെക്ക്

കെബെക്ക് സിറ്റി : സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ) വഴി പ്രവിശ്യാ സെലക്ഷൻ സർട്ടിഫിക്കറ്റിന് (CSQ) അപേക്ഷിക്കാൻ 231 ഉദ്യോഗാർത്ഥികൾക്ക് കെബെക്ക് ഇമിഗ്രേഷൻ മന്ത്രാലയം (MIFI) ഇൻവിറ്റേഷൻ നൽകി. PSTQ പ്രോഗ്രാമിന്‍റെ ഹൈലി ക്വാളിഫൈഡ് ആൻഡ് സ്പെഷ്യലൈസ്ഡ് സ്‌കിൽഡ് സ്ട്രീം, എക്സെപ്ഷനൽ ടാലൻ്റ് സ്ട്രീം എന്നീ രണ്ട് വ്യത്യസ്ത സ്ട്രീമുകളിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.

ഓഗസ്റ്റ് 28-ന് നടന്ന നറുക്കെടുപ്പിൽ ഹൈലി ക്വാളിഫൈഡ് ആൻഡ് സ്പെഷ്യലൈസ്ഡ് സ്‌കിൽഡ് സ്ട്രീമിലൂടെ 227 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. അതേസമയം എക്സെപ്ഷനൽ ടാലൻ്റ് സ്ട്രീമിലൂടെ നാല് ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ മന്ത്രാലയം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!