Tuesday, June 16, 2026

സാൽമൊണെല്ല: ഒൻ്റാരിയോയിൽ ഡെസേർട്ടുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : സാൽമൊണെല്ല മലിനീകരണ സാധ്യതയെ തുടർന്ന് ഒൻ്റാരിയോയിൽ വിറ്റഴിച്ച നിരവധി ഡെസേർട്ടുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ലണ്ടൻ ഒൻ്റാരിയോയിലെ വാൺക്ലിഫ് റോഡ് സൗത്തിലുള്ള ജ്നൈഡ് സ്വീറ്റ്സിലാണ് ഈ ഉൽപ്പന്നങ്ങൾ വിറ്റത്. ക്ലാസിക് ബക്ലവ, ടർക്കിഷ് സ്റ്റൈൽ ബക്ലവ, പിസ്ത ഫിംഗേഴ്‌സ്, ക്രൗൺ കിങ്‌സ് തുടങ്ങിയവയാണ് തിരിച്ചുവിളിച്ചു ഉൽപ്പന്നങ്ങൾ.

ബാധിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ഏജൻസി നിർദ്ദേശിച്ചു. കൂടാതെ അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്തേക്ക് തിരികെ നൽകുകയോ ചെയ്യണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായി കാണപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. പക്ഷേ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾ പിടിപെട്ടേക്കാം. ആരോഗ്യമുള്ള ആളുകൾക്ക് പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയവ അനുഭവപ്പെടും. അതേസമയം കൂടുതൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ ഇടയാക്കുന്ന തരത്തിൽ ഭക്ഷ്യസുരക്ഷാ അന്വേഷണം നടത്തുന്നുണ്ടെന്ന് CFIA പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!