ഹാലിഫാക്സ് : കടുത്ത വരൾച്ചയെ തുടർന്ന് ഡാർട്ട്മൗത്ത് മേഖലയിലെ ജനങ്ങൾ ജല സംരക്ഷണം നടപടികൾ സ്വീകരിക്കണമെന്ന് ഹാലിഫാക്സ് വാട്ടർ നിർദ്ദേശിച്ചു. ലേക്ക് മേജർ പ്ലാൻ്റ് വഴി ജലവിതരണം നടത്തുന്ന ഡാർട്ട്മൗത്ത്, ബേൺസൈഡ്, കോൾ ഹാർബർ, വെസ്റ്റ്ഫാൽ, നോർത്ത് പ്രെസ്റ്റൺ, ഈസ്റ്റേൺ പാസേജ് എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ പുൽത്തകിടികൾ നനയ്ക്കൽ, വാഹനങ്ങൾ കഴുകൽ, കുളങ്ങൾ നിറയ്ക്കൽ, ഗോൾഫ് കോഴ്‌സുകൾ നനയ്ക്കൽ തുടങ്ങിയവ ഒഴിവാക്കണം.

ലേക്ക് മേജർ പ്ലാൻ്റിലെ ജലനിരപ്പ് അതിവേഗം കുറഞ്ഞുവരുന്നതായി യൂട്ടിലിറ്റി അറിയിച്ചു. ഇത് ആദ്യഘട്ട നിർബന്ധിത ജല സംരക്ഷണം നടപടികൾ സ്വീകരിക്കുന്നതിലേക്ക് എത്തിച്ചതായി ഹാലിഫാക്സ് വാട്ടർ പറയുന്നു. നിർബന്ധിത നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയും പിന്നീട് അവരിൽ നിന്നും പിഴ ഈടാക്കുകയും ചെയ്യും. തുടർന്ന് അവരുടെ ജലവിതരണം താൽക്കാലികമായി നിർത്തിവെക്കുമെന്നും ഹാലിഫാക്സ് വാട്ടർ മുന്നറിയിപ്പ് നൽകി.
