ഓട്ടവ : ഐറിഷ് റാപ്പ് ഗ്രൂപ്പായ നീകാപ്പിനെ കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി ടൊറൻ്റോ എംപി വിൻസ് ഗാസ്പാരോ. നീകാപ്പ് കാനഡയിൽ പ്രവേശിക്കാൻ യോഗ്യരല്ലെന്നും അവർ രാഷ്ട്രീയ അക്രമം, ഭീകരത, സെമിറ്റിക് വിരുദ്ധത, വിദ്വേഷം എന്നിവയെ പിന്തുണക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഘം രാഷ്ട്രീയ അക്രമം വർധിപ്പിക്കുകയും ഹിസ്ബുള്ള, ഹമാസ് പോലുള്ള തീവ്രവാദ സംഘടനകൾക്ക് പരസ്യമായി പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു, സ്റ്റേറ്റ് സെക്രട്ടറിയുടെ പാർലമെന്‍ററി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഗാസ്പാരോ പറഞ്ഞു.

ഒക്ടോബറിൽ ടൊറൻ്റോയിലും വൻകൂവറിലും രണ്ട് ഷോകൾ വീതം അവതരിപ്പിക്കാൻ ഒരുങ്ങുവേയാണ് നീകാപ്പിനെതിരെയുള്ള തീരുമാനം. ദേശീയ സുരക്ഷാ ഭീഷണിയെ തുടർന്ന് ഈ വേനൽക്കാലത്ത് ഹംഗറി സമാനമായ തീരുമാനം എടുത്തിരുന്നു.
