മൺട്രിയോൾ : പൊതുഗതാഗതത്തെ ആശ്രയിക്കുന്ന നഗരവാസികൾ തിങ്കളാഴ്ച മുതൽ യാത്രാ തടസ്സം പ്രതീക്ഷിക്കണം. കാരണം സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോളിലെ (എസ്ടിഎം) മെയിന്‍റനൻസ് ജീവനക്കാർ പണിമുടക്ക് ആരംഭിക്കുകയാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്ക് ഒക്ടോബർ 5 വരെ തുടരും.

എസ്ടിഎം നിർദ്ദേശിച്ച ഏറ്റവും പുതിയ ഓഫർ 2,400 മെയിന്‍റനൻസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സിൻഡിക്കറ്റ് ഡു ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ നിരസിച്ചു. യൂണിയന്‍റെ നിലവിലെ ആവശ്യങ്ങൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ട്രാൻസിറ്റ് ഏജൻസിയുടെ ബജറ്റിൽ 30 കോടി ഡോളറിന്‍റെ വർധനയ്ക്ക് കാരണമാകുമെന്ന് എസ്ടിഎം പബ്ലിക് റിലേഷൻസ് ഓഫീസർ കാതറിൻ റൂക്സ് ഗ്രോലോ പറയുന്നു. ഇത് ഏജൻസിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ബസ് സർവീസുകൾ 10% വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി. മെയിന്‍റനൻസ് ജീവനക്കാർ 25% വേതന വർധനയാണ് ആവശ്യപ്പെടുന്നത്. അതേസമയം എസ്ടിഎം 12.5% വേതന വർധന വാഗ്ദാനം ചെയ്യുന്നു.