മൺട്രിയോൾ : നഗരത്തിലെ മെട്രോ, ബസ് സർവീസുകളെ ബാധിക്കുന്ന പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി ഇന്ന് പുതിയ ഓഫർ അവതരിപ്പിക്കുമെന്ന് സിൻഡിക്കറ്റ് ഡു ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ-സിഎസ്എൻ പ്രഖ്യാപിച്ചു. അതേസമയം യൂണിയൻ ശനിയാഴ്ച സമർപ്പിക്കുന്ന ഓഫർ, എത്രയും വേഗത്തിൽ ഇരുപക്ഷവും കരാറിലെത്താൻ ലക്ഷ്യമിടുന്നതാണെന്ന് യൂണിയൻ പ്രസിഡൻ്റ് ബ്രൂണോ ജിയാനോട്ട് പറയുന്നു. സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ (എസ്ടിഎം) മെയിന്‍റനൻസ് ജീവനക്കാർ കഴിഞ്ഞ ആഴ്ച മുതൽ 14 ദിവസത്തെ പണിമുടക്ക് ആരംഭിച്ചിരുന്നു.

പണിമുടക്ക് അവസാനിപ്പിക്കാൻ എസ്ടിഎം മാനേജ്മെൻ്റ് സമഗ്രമായ ഒരു ഓഫർ സമർപ്പിച്ചിരുന്നു. എന്നാൽ 2,400 മെയിന്‍റനൻസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അത് നിരസിച്ചതായി എസ്ടിഎം ഡയറക്ടർ ജനറൽ മേരി-ക്ലോഡ് ലിയോനാർഡ് പറഞ്ഞു.