Wednesday, May 6, 2026

തീപിടിത്ത സാധ്യത: ഹാലോലോക്ക് വയർലെസ് പവർ ബാങ്ക് തിരിച്ചുവിളിച്ചു

ഓട്ടവ : കാനഡയിൽ ഒന്നിലധികം തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വയർലെസ് പവർ ബാങ്കുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. 2G520, 2G505B, 2G512B, 2G505 എന്നീ മോഡൽ ESR ഹാലോലോക്ക് വയർലെസ് പവർ ബാങ്കാണ് തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നതെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ഒക്ടോബർ മുതൽ ഈ വർഷം ജൂലൈ വരെ കാനഡയിൽ ആകെ 11,757 പവർ ബാങ്കുകൾ വിറ്റഴിച്ചിട്ടുണ്ട്.

പവർ ബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററി അമിതമായി ചൂടാകുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യും, ഹെൽത്ത് കാനഡ പറഞ്ഞു. 2025 സെപ്റ്റംബർ 26 വരെ, കാനഡയിൽ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾ ഉടൻ തന്നെ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തുകയും പൂർണ്ണ റീഫണ്ടിനായി വേമീറ്റ് ലിമിറ്റഡുമായി ബന്ധപ്പെടുകയും വേണം, ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് വേമീറ്റ് ലിമിറ്റഡിനെ 1-888-990-0280 എന്ന നമ്പറിലോ support@esrtech.com എന്ന ഇമെയിൽ വിലാസത്തിലൂടെയോ ബന്ധപ്പെടാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!