ഓട്ടവ: ചില അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ചുമത്തിയിരുന്ന പകരം തീരുവകളില്‍ (Counter-tariffs) നല്‍കിവരുന്ന ഇളവുകള്‍ 2028 ജൂണ്‍ 30 വരെ നീട്ടിയതായി കാനഡ പ്രഖ്യാപിച്ചു. കനേഡിയന്‍ ധനമന്ത്രി ഫ്രാന്‍സ്വ-ഫിലിപ്പ് ഷാംപെയ്ന്‍ (Francois-Philippe Champagne) തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഭാഗമായി ചില അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് കാനഡ താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കനേഡിയന്‍ വിപണിയില്‍ ലഭ്യതക്കുറവുള്ള ഉല്‍പന്നങ്ങള്‍ക്കും പ്രാദേശികമായി വന്‍തോതില്‍ ആവശ്യമായ വസ്തുക്കള്‍ക്കുമാണ് ഈ നികുതി ഇളവ് ബാധകമാകുന്നത്. പ്രത്യേകിച്ച് ഖനനം (mining), ക്വാറി (quarrying), എണ്ണ-വാതക ഉല്‍പ്പാദനം (oil and gas extraction) എന്നീ മേഖലകളില്‍ ഉപയോഗിക്കുന്ന ഉരുക്ക് ഇതര (non-steel) സാമഗ്രികള്‍ക്കും ഉപകരണങ്ങള്‍ക്കുമാണ് താരിഫ് ഇളവ് ലഭിക്കുന്നത്.
കനേഡിയന്‍ ബിസിനസുകള്‍ക്കും വ്യവസായങ്ങള്‍ക്കും സാമ്പത്തിക ആശ്വാസം നല്‍കുന്നതിനാണ് ഇളവ് നീട്ടിനല്‍കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
