എഡ്മിന്‍റൻ : ആൻഡ്രൂ നാക്ക് എഡ്മിന്‍റന്‍റെ അടുത്ത മേയറാകും. തിങ്കളാഴ്ച നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മൂന്ന് തവണ സിറ്റി കൗൺസിലറായ ആൻഡ്രൂ നാക്ക് 38.42% വോട്ട് നേടിയാണ് വിജയിച്ചത്. 71,042 വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത എതിരാളിയായ ടിം കാർട്ട്മെൽ 54,518 വോട്ടുകൾ (29.48%) നേടി.

നഗരത്തെ സുരക്ഷിതവും ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി മികച്ചതാക്കുന്നതുമായ പദ്ധതികൾക്ക് നേതൃത്വം നൽകുമെന്ന് ഓൾഡ് സ്ട്രാത്ത്കോണയിലെ പ്രചാരണ ഓഫീസിൽ വിജയത്തിന് ശേഷം ആൻഡ്രൂ നാക്ക് പ്രതികരിച്ചു. നഗരത്തിന്‍റെ ആവശ്യങ്ങൾ കാര്യക്ഷമമായി വിലയിരുത്തുന്നതിനു പുറമേ, പുതിയ ഫയർ സ്റ്റേഷനുകൾ, റോഡുകൾ, ഗതാഗതം എന്നിവയിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
