Friday, May 29, 2026

വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ല

പി.പി. ചെറിയാന്‍

ഫ്‌ലോറിഡാ : വിമാനത്തിലും ട്രെയ്‌നിലും ബസിലും സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനം ഫ്‌ലോറിഡാ ഫെഡറല്‍ ജഡ്ജി തള്ളിയതോടെ വിമാനത്തില്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

2021 ഫെബ്രുവരിയിലാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മാസ്‌ക് നിര്‍ബന്ധമാക്കിയത്. ഈ ഉത്തരവാണ് കോടതി റദ്ദാക്കിയത്. ഇതോടെ സിഡിസിയുടെ മാസ്‌ക്കിങ്ങ് ഉത്തരവ് അസാധുവായി.

ഫെഡറല്‍ ജഡ്ജിയുടെ വിധി നിരാശാജനകമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌ക്കി അഭിപ്രായപ്പെട്ടു. വിധി മാസ്‌ക് ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുവെങ്കിലും, മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും ജെന്‍ പാസ്‌കി പറഞ്ഞു. വിധിക്കെതിരെ മറ്റു നിയമ നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും പ്രസ് സെക്രട്ടറി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!