ടൊറൻ്റോ : സെന്‍റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്‌സ് (CCMA) സംഘടിപ്പിക്കുന്ന കാനഡയിലെ മലയാളി സമൂഹത്തിന്‍റെ നേതൃത്വ വികസനത്തിനായുള്ള മൂന്നു ദിവസത്തെ സമ്മേളനം ഇന്ന് ആരംഭിക്കും. നവംബർ 2 വരെ ഒൻ്റാരിയോ ഓറഞ്ച് വില്ലയിലെ മോനോയിൽ നടക്കുന്ന ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മേളനത്തിൽ രാഷ്ട്രീയ നേതൃത്വം, നയ വികസനം, സാമ്പത്തിക ശാക്തീകരണം, യുവജന – വനിതാ നേതൃത്വം, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നീ പ്രധാന മേഖലകളെ അടിസ്ഥാനമാക്കി ചർച്ച നടക്കും.

സമ്മേളനത്തിൽ കനേഡിയൻ മലയാളീ സമൂഹത്തിലെ യുവ നേതാക്കൾ, സംരംഭകർ, ബിസിനസ് പ്രൊഫഷണലുകൾ, നിക്ഷേപകർ, നയരൂപീകരണക്കാർ, സാമൂഹിക പ്രവർത്തകർ, മാധ്യമ മേഖലയിൽ നിന്നുള്ളവർ, പൗര നേതാക്കൾ തുടങ്ങിയർ പങ്കെടുക്കും. വിദഗ്ധ ചർച്ചകൾ, പരിശീലന കളരികൾ, സംവേദനാത്മക സൗഹൃദ കൂട്ടായ്മകൾ, തന്ത്രപരമായ ആസൂത്രണ പ്രവർത്തനങ്ങൾ, മെമ്പർഷിപ്പ് ക്യാംപെയ്ൻ, കേരളപ്പിറവിദിനാഘോഷം തുടങ്ങിയവ ഈ സമ്മേളനത്തിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 647-854-0358, https://canadianmalayaliaffairs.ca/events/
