Friday, February 20, 2026

ബി.സി. കാംലൂപ്സിൽ സിപികെസി ട്രെയിൻ പാളം തെറ്റി

വൻകൂവർ : പ്രവിശ്യയിലെ ഗ്രാമീണ മേഖലയിൽ കനേഡിയൻ പസഫിക് കൻസാസ് സിറ്റി ട്രെയിൻ (സിപികെസി) പാളം തെറ്റിയതായി ബ്രിട്ടിഷ് കൊളംബിയ പരിസ്ഥിതി, പാർക്ക് മന്ത്രാലയം അറിയിച്ചു. വൈകുന്നേരം ശനിയാഴ്ച ഏഴുമണിയോടെ കാംലൂപ്സിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ചെറി ക്രീക്ക് കമ്മ്യൂണിറ്റിയിലാണ് സംഭവം. ഒരു ലോക്കോമോട്ടീവും ഏകദേശം 17 ബോഗികളും പാളം തെറ്റിയതായി സിപികെസി സ്ഥിരീകരിച്ചു. ലോഡുചെയ്‌തതും ഒഴിഞ്ഞതുമായ ബോഗികളാണ് പാളം തെറ്റിയത്. നാലെണ്ണം ഇന്ധനം നിറച്ചതും അഞ്ചെണ്ണം ജിപ്സവും ഒരെണ്ണം പൾപ്പ് ഉൽപ്പന്നങ്ങൾ നിറച്ചതുമായിരുന്നു. പെട്രോൾ നിറച്ചതായിരുന്നു ഒഴിഞ്ഞ ബോഗികളിൽ മൂന്നെണ്ണം. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

ലോഡ് ചെയ്ത രണ്ട് ഇന്ധന ബോഗികളിൽ ചോർച്ച ഉണ്ടായതായി ബിസി ഗവൺമെന്റും സിപികെസിയും റിപ്പോർട്ട് ചെയ്തു. പരിസ്ഥിതി ടീമുകൾ ഉൾപ്പെടെയുള്ള സി.പി.കെ.സി. ജീവനക്കാർ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ബി സി പരിസ്ഥിതി, പാർക്ക് മന്ത്രാലയം അറിയിച്ചു. എന്നാൽ, പാളം തെറ്റിയ സ്ഥലത്തിന് സമീപമുള്ള സാവോണയിലുള്ള ജലവിതരണ സംവിധാനം സുരക്ഷിതമാണെന്ന് സിപികെസി കൂട്ടിച്ചേർത്തു. ട്രെയിൻ പാളം തെറ്റലിൽ അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!