ടൊറൻ്റോ : നഗരമധ്യത്തിലെ ബഹുനിലകെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി ടൊറൻ്റോ ഫയർ റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ 7:40 ഓടെ വെല്ലസ്ലി, പാർലമെൻ്റ് സ്ട്രീറ്റുകൾക്ക് സമീപമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിൽ നിന്ന് കനത്ത കറുത്ത പുക ഉയർന്നതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. തീപിടിത്തത്തിൽ രണ്ട് യൂണിറ്റുകൾ കത്തി നശിച്ചു. തീപിടുത്തത്തിൽ ഒരാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പുക ശ്വസിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേറ്റു. നിസ്സാര പരുക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
