വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ഒട്ടകപ്പക്ഷി ഫാം കേസിൽ അപ്പീൽ തള്ളി കാനഡയിലെ സുപ്രീം കോടതി. പക്ഷിപ്പനിയെത്തുടർന്ന് എഡ്ജ്‌വുഡിലെ യൂണിവേഴ്സൽ ഒട്ടകപ്പക്ഷി ഫാമിലെ പക്ഷികളെ കൂട്ടത്തോടെ കൊല്ലാനുള്ള കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ (CFIA) ഉത്തരവിനെതിരെ ഫാം ഉടമകൾ നൽകിയ അപേക്ഷയാണ് കോടതി തള്ളിയത്. അപ്പീൽ തള്ളിയ സാഹചര്യത്തിൽ ഒട്ടകപക്ഷികളെ കൊന്നൊടുക്കുമെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബർ 31 ന് പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒട്ടകപ്പക്ഷികളെ കൊല്ലാനുള്ള നീക്കവുമായി ഫെഡറൽ ഏജൻസി രംഗത്ത് എത്തിയത്. ഫാമിലെ ഏവിയൻ ഫ്ലൂ സ്റ്റാമ്പിങ് ഔട്ട് പോളിസി കാനഡയിലെ ഫെഡറൽ കോടതിയും ഫെഡറൽ അപ്പീൽ കോടതിയും ശരിവച്ചിട്ടുണ്ടെന്നും ശാസ്ത്രീയ തെളിവുകൾ ഇതിനെ പിന്തുണയ്ക്കുന്നുവെന്നും CFIA പറയുന്നു.
