Thursday, May 14, 2026

ഓട്ടവയിൽ വീടുകളുടെ വില ഉയരുന്നു: വർധന 2.7%

ഓട്ടവ : യുഎസ് താരിഫുകളുടെ സാമ്പത്തിക അനിശ്ചിതത്വത്തെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കെ ഒക്ടോബറിൽ രാജ്യതലസ്ഥാനത്ത് വീടുകളുടെ വിൽപ്പനയും വിലയും വർധിച്ചതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബറിൽ വിറ്റ 1,089 വീടുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഓട്ടവയിൽ ആകെ 1,177 വീടുകൾ വിറ്റു. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ വിറ്റ 1,179 വീടുകളാണ് രാജ്യതലസ്ഥാനത്ത് വിറ്റത്.

അതേസമയം ഓട്ടവയിലെ വീടുകളുടെയും കോണ്ടോമിനിയത്തിന്‍റെയും ശരാശരി വില സെപ്റ്റംബറിലെ 690,397 ഡോളറിൽ നിന്നും 2.7% വർധിച്ച് കഴിഞ്ഞ മാസം 709,002 ഡോളർ ആയി. 2024 ഒക്ടോബറിനെ അപേക്ഷിച്ച് 5.7% വർധനയും വീടുകളുടെ വിലയിൽ രേഖപ്പെടുത്തി. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ വിൽപ്പനയ്ക്കായി വിപണിയിലെത്തിയ വീടുകളുടെയും കോണ്ടോമിനിയങ്ങളുടെയും എണ്ണം കുറഞ്ഞു. കഴിഞ്ഞ മാസം 2,405 പുതിയ വീടുകൾ വിപണിയിലെത്തി. കൂടാതെ സജീവ ലിസ്റ്റിങ്ങുകളുടെ എണ്ണം സെപ്റ്റംബറിലെ 4,388 ൽ നിന്ന് ഒക്ടോബറിൽ 4,232 ആയി കുറഞ്ഞു.

2024-ലെ 10 മാസ കാലയളവിനെ അപേക്ഷിച്ച് 3.3% വർധനയിൽ ഈ വർഷം ഓട്ടവയിൽ മൊത്തം 12,197 വീടുകൾ വിറ്റഴിക്കപ്പെട്ടു. കൂടാതെ കഴിഞ്ഞ വർഷം ജനുവരി-ഒക്ടോബർ കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വർധിച്ച് ഒരു വീടിന്റെ വാർഷിക ശരാശരി വില 700,869 ഡോളറായതായും ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!