Sunday, March 15, 2026

സർക്കാർ ഭീഷണി: സമരം അവസാനിപ്പിച്ച് എസ്ടിഎം മെയിന്‍റനൻസ് ജീവനക്കാർ

മൺട്രിയോൾ : ആഴ്ചകൾ നീണ്ട സമരം അവസാനിപ്പിച്ച് സൊസൈറ്റേ ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ (STM) മെയിന്‍റനൻസ് ജീവനക്കാർ. രാവിലെ ആറു മുതൽ സർവീസ് പുനഃരാരംഭിച്ചതായി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു. പൂർണ്ണ ഗതാഗത സ്തംഭനത്തിലേക്ക് പണിമുടക്ക് നീങ്ങിയതോടെ മെയിന്‍റനൻസ് ജീവനക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ നിയമനിർമ്മാണം പാസാക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ, മന്ത്രി അടിച്ചേൽപ്പിച്ചതല്ല, ചർച്ചയിലൂടെയുള്ള കരാറാണ് തങ്ങൾക്ക് വേണ്ടതെന്ന് മെയിന്‍റനൻസ് വർക്കേഴ്‌സ് യൂണിയൻ പറയുന്നു.

മെയിന്‍റനൻസ് വർക്കേഴ്‌സ് കോൺഫെഡറേഷൻ ഡെസ് സിൻഡിക്കേറ്റ്സ് നാഷണലക്സ് (സിഎസ്എൻ) അഫിലിയേറ്റഡ് യൂണിയൻ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി STM-യുമായി കരാർ ചർച്ച നടത്തിവരികയായിരുന്നു. അതേസമയം നവംബർ 15, 16 തീയതികളിൽ പണിമുടക്കാൻ തീരുമാനിച്ചിട്ടുള്ള ബസ് ഡ്രൈവർമാരെയും മെട്രോ ഓപ്പറേറ്റർമാരെയും ഈ തീരുമാനം ബാധിക്കില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!