Sunday, March 22, 2026

ജനങ്ങൾ പട്ടിണിയിൽ: കൗൺസിലർമാരുടെ ശമ്പളം വർധിപ്പിച്ച് വാട്ടർലൂ സിറ്റി

കിച്ചനർ : കുതിച്ചുയരുന്ന ജീവിതച്ചെലവിൽ നിരവധി കുടുംബങ്ങൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുമ്പോൾ കൗൺസിലർമാരുടെയും മേയറുടെയും ശമ്പളം വർധിപ്പിച്ച് വാട്ടർലൂ സിറ്റി. ഇതോടെ ഒരു സിറ്റി കൗൺസിലറുടെ ശമ്പളം 44,257 ഡോളറിൽ നിന്നും 58,463 ഡോളറായി ഉയരും. കൂടാതെ മേയറുടെ ശമ്പളം 116,8331 ഡോളറിൽ നിന്നും 132,538 ഡോളറായി വർധിക്കും. എന്നാൽ, അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശമ്പള വർധന പ്രാബല്യത്തിൽ വരൂ. അതേസമയം ശമ്പള വർധനവിനൊപ്പം, ഒൻ്റാരിയോ മുനിസിപ്പൽ എംപ്ലോയീസ് റിട്ടയർമെൻ്റ് സിസ്റ്റം വഴി കൗൺസിലർമാർക്ക് പെൻഷനും ലഭിക്കും.

2026 അവസാനത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത കൗൺസിലിനുള്ളതാണ് ശമ്പള വർധനയെന്ന് മേയർ ഡൊറോത്തി മക്‌കേബ് പറയുന്നു. മേയറുടെ ശമ്പള പാക്കേജ് ഉൾപ്പെടെയുള്ള കൗൺസിൽ ശമ്പള പാക്കേജ് സിറ്റി ഓഡിറ്റ് കമ്മിറ്റി പരിശോധിച്ചതായും വർധന അനിവാര്യമാണെന്നും മേയർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!