Monday, October 12, 2026

”നമ്മള്‍ ഒന്നിച്ചുനില്‍ക്കണം”: ആല്‍ബര്‍ട്ടയിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് മാര്‍ക്ക് കാര്‍ണി

ആല്‍ബര്‍ട്ട: ആല്‍ബര്‍ട്ടയുടെ ഭാവി നിര്‍ണ്ണയിക്കുന്ന സുപ്രധാന റഫറണ്ടത്തിന് ഒരു വാരം മാത്രം ബാക്കിനില്‍ക്കെ, ഐക്യവും സമൃദ്ധിയും തിരഞ്ഞെടുക്കാന്‍ ആല്‍ബര്‍ട്ടയിലെ വോട്ടര്‍മാരോട് നേരിട്ട് ആഹ്വാനം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. തങ്ക്സ്ഗിവിങ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് കാനഡയുടെ ഭാഗമായി തുടരാന്‍ പ്രധാനമന്ത്രി ശക്തമായ അഭ്യര്‍ത്ഥന നടത്തിയത്.

മാറിവരുന്ന ലോകത്ത് കാനഡ സാമ്പത്തികമായും സുരക്ഷാപരമായും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഭിന്നതകള്‍ക്ക് മുകളിലല്ല വലിയ കാര്യങ്ങള്‍ പടുത്തുയര്‍ത്തേണ്ടത്. നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും ജീവിതരീതിക്കും ഭീഷണികളുണ്ട്. നമ്മള്‍ ഒന്നിച്ച് നില്‍ക്കുമ്പോഴാണ് കൂടുതല്‍ ശക്തരാകുന്നത്,’ കാര്‍ണി വ്യക്തമാക്കി. തലമുറകളായി ആല്‍ബര്‍ട്ടയിലെ ജനങ്ങള്‍ പടുത്തുയര്‍ത്തിയ ഈ രാജ്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 19-ന് നടക്കുന്ന റഫറണ്ടത്തില്‍ 10 ചോദ്യങ്ങളാണുള്ളത്. ഇതില്‍ ആല്‍ബര്‍ട്ട കാനഡയില്‍ തന്നെ തുടരണമോ അതോ വേര്‍പിരിയുന്നതിനായി മറ്റൊരു ജനഹിതപരിശോധന നടത്തണമോ എന്ന പത്താമത്തെ ചോദ്യമാണ് ഏറെ ശ്രദ്ധേയമാകുന്നത്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്തെ കണ്‍സ്യൂമര്‍ കാര്‍ബണ്‍ ടാക്‌സ് ഒഴിവാക്കിയതും പുതിയ പൈപ്പ്ലൈന്‍ പദ്ധതികള്‍ക്ക് പിന്തുണ നല്‍കിയതും ഉള്‍പ്പെടെ ആല്‍ബര്‍ട്ടയുടെ പ്രധാന പരാതികള്‍ പരിഹരിക്കാന്‍ കാര്‍ണി ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പൊളിയേവും ഈ ആഴ്ച ആല്‍ബര്‍ട്ട സന്ദര്‍ശിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!