Wednesday, December 10, 2025

പോളാർ വോർട്ടെക്സ്: ഡിസംബറിൽ ഒൻ്റാരിയോയിൽ കൊടും തണുപ്പ്

ടൊറൻ്റോ : അപൂർവ കാലാവസ്ഥാ പ്രതിഭാസത്തെ തുടർന്ന് അടുത്ത മാസം ഒൻ്റാരിയോ തണുത്തുമരയ്ക്കുമെന്ന് കാലാവസ്ഥാ പ്രവചനം. “പോളാർ വോർട്ടെക്സ്” പ്രതിഭാസം കാരണം താപനില മൈനസിലേക്ക് താഴുകയും കൊടും തണുപ്പ് അനുഭവപ്പെടുമെന്നും ദി വെതർ നെറ്റ്‌വർക്ക് പ്രവചിക്കുന്നു. കൂടാതെ കാറ്റും കൂടിച്ചേരുമ്പോൾ താപനില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന് ദി വെതർ നെറ്റ്‌വർക്കിലെ കാലാവസ്ഥാ നിരീക്ഷക റേച്ചൽ മോഡെസ്റ്റിനോ അറിയിച്ചു. കൂടാതെ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. എത്രനാൾ ഈ തണുപ്പ് നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ലെങ്കിലും ഡിസംബറിലെ ഭൂരിഭാഗം ദിവസങ്ങളിലും ഈ അവസ്ഥ തുടരും.

കടുത്ത തണുപ്പിനെ നേരിടാൻ ഒൻ്റാരിയോ നിവാസികൾ ജാക്കറ്റുകൾ, തൊപ്പികൾ, കയ്യുറകൾ തുടങ്ങിയ ശീതകാല വസ്ത്രങ്ങൾ തയ്യാറാക്കി വെക്കണം. വാഹനാപകടങ്ങൾ പരമാവധി ഒഴിവാക്കാൻ വാഹനങ്ങളിൽ ശീതകാല ടയറുകൾ ഉപയോഗിക്കണം. ഓരോ ദിവസവും കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിക്കുകയും അതിനനുസരിച്ച് യാത്രകളും മറ്റും ക്രമീകരിക്കണം. കാലാവസ്ഥയിലെ ഈ മാറ്റം കണക്കിലെടുത്ത് പ്രവിശ്യാ നിവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ധ്രുവ ചുഴലിക്കാറ്റിനെയും അതിന്‍റെ ആഘാതങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുന്ന പൂർണ്ണ ശൈത്യകാല പ്രവചനം നവംബർ 26 ന് വെതർ നെറ്റ്‌വർക്ക് പുറത്തിറക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!