Monday, February 9, 2026

ചെലവ് ചുരുക്കൽ പദ്ധതി: ജീവനക്കാരെ ഒഴിവാക്കി ബെൽ കാനഡ

ഓട്ടവ : ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി എഴുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബെൽ കാനഡ പ്രഖ്യാപിച്ചു. പിരിച്ചുവിടൽ ഏകദേശം 650 മാനേജർ തസ്തികകളെയും ബെൽ മീഡിയ അനുബന്ധ സ്ഥാപനത്തിലെ നാൽപതോളം തസ്തികളെ ബാധിക്കുമെന്ന് ബെൽ കാനഡയുടെ മാതൃ കമ്പനിയായ ബിസിഇ ഇൻ‌കോർപ്പറേറ്റഡ് അറിയിച്ചു. എന്നാൽ, യൂണിയൻ ജീവനക്കാരെയൊന്നും പിരിച്ചുവിടില്ലെന്നും കമ്പനി റിപ്പോർട്ട് ചെയ്തു. മീഡിയ ഡിവിഷൻ വെട്ടിക്കുറയ്ക്കലുകൾ “പ്രധാനമായും” കോർപ്പറേറ്റ് വകുപ്പുകളിലാണ്, ബെൽ വക്താവ് കാതറിൻ കപ്ലിൻസ്കാസ് പറഞ്ഞു. കഴിഞ്ഞ മാസം കമ്പനിയുടെ നിക്ഷേപക ദിന പരിപാടിയിൽ, ഫൈബർ, വയർലെസ്, AI- പവർഡ് എന്‍റർപ്രൈസ് സൊല്യൂഷനുകൾ, ഡിജിറ്റൽ മീഡിയ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മൂന്ന് വർഷത്തെ പദ്ധതിക്ക് കമ്പനി രൂപം നൽകിയിരുന്നു.

ഏകദേശം 1,200 ജീവനക്കാരെ പിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയിൽ, ബെൽ യൂണിയനൈസ്ഡ് ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞുപോകുന്നതിന് പാക്കേജുകളും വിരമിക്കൽ പ്രോത്സാഹന ഓഫറുകളും വാഗ്ദാനം ചെയ്തിരുന്നു. ഇതാദ്യമായിട്ടല്ല ബെൽ കാനഡ ജീവനക്കാരെ പിരിച്ചുവിടുന്നത്. ഒരു വർഷം മുമ്പ്, ഏകദേശം 4,800 ജീവനക്കാരെ ബെൽ കാനഡ പിരിച്ചുവിട്ടിരുന്നു. കൂടാതെ 2023 ജൂണിൽ ഏകദേശം 1,300 തസ്തികകൾ – ജീവനക്കാരുടെ മൂന്ന് ശതമാനം – ഒഴിവാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!