കാൽഗറി : തിങ്കളാഴ്ച രാവിലെ മുതൽ കാൽഗറിയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്ച തിങ്കളാഴ്ച ഉച്ചവരെ തുടരുമെന്നും ഉച്ചകഴിഞ്ഞ് അവസാനിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ കെവിൻ സ്റ്റാൻഫീൽഡ് അറിയിച്ചു. ആറ് മുതൽ എട്ട് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ചയിലെ ഉയർന്ന താപനില മൈനസ് രണ്ടു ഡിഗ്രി സെൽഷ്യസാണ്. എന്നാൽ, കാറ്റിനൊപ്പം താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസിൽ തുടരും.
