Saturday, March 21, 2026

ടൊറൻ്റോ നഗരമധ്യത്തിൽ യുവാവിന് കുത്തേറ്റു: പ്രതി കസ്റ്റഡിയിൽ

ടൊറൻ്റോ : നഗരമധ്യത്തിൽ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ എഗ്ലിന്‍റൺ അവന്യൂവിന് സമീപം യങ് സ്ട്രീറ്റിലെ ബെർവിക്ക് അവന്യൂവിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അൽപ്പസമയത്തിനുശേഷം ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കത്തിക്കുത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!