വൻകൂവർ : ബെല്ല കൂളയിലെ ഒരു കൂട്ടം സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആക്രമണത്തിൽ കരടിയെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ബ്രിട്ടിഷ് കൊളംബിയ കൺസർവേഷൻ ഓഫീസർ സർവീസ്. ഈ ആഴ്ച പിടികൂടിയ നാല് ഗ്രിസ്ലി കരടികൾക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് ഫോറൻസിക് വിശകലനത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.നവംബർ 20 ന് ബെല്ല കൂളയിലെ എലിമെന്‍ററി സ്കൂൾ ഫീൽഡ് ട്രിപ്പിനിടെ നിരവധി കുട്ടികൾക്കും അധ്യാപികർക്കും ഗ്രിസ്ലി കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു.

ആകെ എട്ട് കരടികളെ പിടികൂടി പരിശോധിച്ചതായും അവയെയെല്ലാം സമൂഹത്തിൽ നിന്ന് മാറ്റി പാർപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, പുതിയ കരടികളെ കാണാത്തതിനാലും ഗ്രിസ്ലികൾ ഡന്നിംഗ് സീസണിലേക്ക് കടന്നതിനാലും കരടികളെ പിടിക്കാൻ ഇനി സജീവമായി ശ്രമിക്കുന്നില്ലെന്ന് ബിസി കൺസർവേഷൻ ഓഫീസർ സർവീസ് പറയുന്നു.
