വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻഡിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് എൻവയൺമെന്റ് കാനഡ. തിങ്കളാഴ്ച രാവിലെ മുതൽ 50 മുതൽ 70 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജൻസി പറയുന്നു. വെസ്റ്റ് വൻകൂവർ, നോർത്ത് വൻകൂവർ, മേപ്പിൾ റിഡ്ജ്, പിറ്റ് മെഡോസ്, കോക്വിറ്റ്‌ലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം കടന്നുപോകുന്നതോടെ കനത്ത മഴയ്ക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത മഴ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാൽ, ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിക്കുന്നു.
