Thursday, April 2, 2026

‘ബ്രിട്ടീഷ് സ്പെല്ലിങ് ഒഴിവാക്കണം’; ഫെഡറൽ സർക്കാരിന് കത്തയച്ച് പ്രതിഷേ​ധം

ഓട്ടവ: ഔദ്യോഗിക രേഖകളിൽ ഫെഡറൽ സർക്കാർ ബ്രിട്ടീഷ് സ്പെല്ലിങ് ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഭാഷാ വിദ​ഗ്ധർ രം​ഗത്ത്. കനേഡിയൻ ശൈലി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഭാഷാ പ്രൊഫസർമാരും എഡിറ്റേഴ്സ് അസോസിയേഷൻ പ്രതിനിധിയും ചേർന്ന് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തയച്ചു. 2025-ലെ ഫെഡറൽ ബജറ്റിലടക്കം ‘utilization’ പോലുള്ള കനേഡിയൻ സ്പെല്ലിങ്ങുകൾക്ക് പകരം ‘utilisation’ പോലുള്ള ബ്രിട്ടീഷ് ശൈലി ഉപയോഗിച്ചതാണ് പ്രതിഷേധത്തിന് കാരണം.

കാനഡയിലെ പത്രങ്ങളിലും സർക്കാരുകളിലും നിലവിൽ വ്യാപകമായി കനേഡിയൻ സ്പെല്ലിങ് ആണ് ഉപയോഗിക്കുന്നത്. രീതി മാറ്റിയാൽ ഏതാണ് കനേഡിയൻ ശൈലി എന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുമെന്ന് വിദ​ഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ കനേഡിയൻ ഇം​ഗ്ലീഷ് രാജ്യത്തിന്റെ സംസ്കാരത്തെയും അഭിമാനത്തെയും പ്രതിനിധീകരിക്കുന്നതിനാൽ ഔദ്യോഗികമായി ഈ ശൈലി തന്നെ തുടരണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. വിഷയത്തിൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!