കാഠ്മണ്ഡു: നേപ്പാളിൽ വാഹനാപകടത്തിൽ 4 ഇന്ത്യൻ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 5 പേർ മരിച്ചു. നേപ്പാളിലെ ധാഡിങ് ജില്ലയിൽ തക്രെ മേഖലയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ ബിമൽചന്ദ്ര അഗ്രവാൾ (40), സാധന അഗ്രവാൾ (35), സന്ധ്യ അഗ്രവാൾ (40), രാകേഷ് അഗ്രവാൾ (55) എന്നിവരും നേപ്പാളിലെ തൻഹു ജില്ലയിലുള്ള ഖൈറേണി സ്വദേശിയായ ദിൽ ബഹാദുർ ബാസ്നറ്റും ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ ഡ്രൈവറായിരുന്നു ദിൽ ബഹാദുർ. പൊഖാറ സന്ദർശിച്ചശേഷം കാറിൽ തിരിച്ച് കാഠ്മണ്ഡുവിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം.
Updated:
നേപ്പാളിൽ വാഹനാപകടം : 4 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
Advertisement
Stay Connected
Must Read
Related News
