Wednesday, August 5, 2026

ഇന്ന് രാജസ്ഥാൻ- ബാംഗ്ലൂർ പോരാട്ടം

മുംബൈ: ഐപിഎല്ലില്‍ ഇന്ന് മികച്ച വിജയങ്ങളുമായി മുന്നേറുന്ന രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും.കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 100 റണ്‍സ് പോലും തികയ്ക്കാന്‍ കഴിയാതെ പരാജയം ഏറ്റുവാങ്ങിയാണ് ബാംഗ്ലൂര്‍ എത്തുന്നത്. ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. നിലവില്‍ കളിയില്‍ മുന്‍തൂക്കം രാജസ്ഥാന് തന്നെ.

സീസണില്‍ വലിയ മോശമില്ലാതെയാണ് ബാംഗ്ലൂര്‍ തുടങ്ങിയത്. പക്ഷേ കഴിഞ്ഞ കളിയില്‍ വെറും 68 റണ്‍സില്‍ ഓള്‍ഔട്ടായത് ഇരുത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തകര്‍ച്ചയായി മാറി.

മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഫോം കിട്ടാത്തതു ടീമിന് വലിയ തലവേദനയായി മാറുകയാണ്. കഴിഞ്ഞ രണ്ട് കളികളിലും കോഹ്‌ലി ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ഇനിയും കോഹ്‌ലി പ്ലെയിങ് ഇലവനില്‍ തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സീസണില്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് കളിക്കുന്നത്. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. മാരക മികവുമായി ബാറ്റ് വീശുന്ന ഇംഗ്ലീഷ് താരം ജോസ് ബട്‌ലറാണ് ടീമിന്റെ നെടുംതൂണ്‍. മികച്ച ക്യാപ്റ്റന്‍സിയും അവസരത്തിനൊത്തുയരുന്ന ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണും ഗ്രൗണ്ടില്‍ ഓളങ്ങള്‍ തീര്‍ക്കുന്നു. ഇന്നു ഇരു ടീമുകളിൽ നിന്നും ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!