പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിനായി ശ്രമം ആരംഭിച്ച് തലപ്പലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് സജി ജോസഫ്. എ ഗ്രൂപ്പുകാരനായ സജി ജോസഫ് ആണ് തലപ്പലത്തെ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്. ഇതോടൊപ്പം തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രിക്കുന്നതും സജിയാണ്. പൂഞ്ഞാർ മണ്ഡലത്തിനായി കോൺഗ്രസിലെ പല സംസ്ഥാനനേതാക്കളും രംഗത്തുണ്ട്. ഇതിൽ ആൻ്റോ ആൻ്റണി എം പി-യുടെ പിന്തുണ സജി ജോസഫിനാണ്. P V അൻവറിൻ്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സജി മഞ്ഞക്കടമ്പിലിനായി ഈ സീറ്റിൽ ഒരു കണ്ണ് വയ്ക്കുന്നുണ്ട്.

എൻ ഡി എ സ്ഥാനാർത്ഥിയായി പി സി ജോർജിൻ്റെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ഷോൺ ജോർജ് വരാനാണ് സാധ്യത എന്നാണ് പറഞ്ഞ് കേൾക്കുന്നത്. നിലവിലെ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എൽഡിഎഫിനായും മത്സര രംഗത്തുണ്ടാകും.
