മിസ്സിസാഗ : ജലവിതരണപൈപ്പ് പൊട്ടിയതിനെ തുടർന്ന് മിസ്സിസാഗയിലെ ഹുറൊൻ്റാരിയോ സ്ട്രീറ്റിന്‍റെ ഒരു ഭാഗം അടച്ചതായി പീൽ പൊലീസ് അറിയിച്ചു. ഡണ്ടാസ് സ്ട്രീറ്റിൽ നിന്ന് വടക്കോട്ട് പോകുന്ന ഹുറൊൻ്റാരിയോ റോഡ് രാവിലെ ആറരയോടെ അടച്ചതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ഡ്രൈവർമാർ പ്രദേശം ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ജലവിതരണപൈപ്പ് പൊട്ടിയതിന്‍റെ കാരണം അന്വേഷിക്കുന്നുണ്ടെന്ന് പീൽ റീജനൽ അറിയിച്ചു. പീൽ മേഖലയിലെ ജീവനക്കാർ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവം പ്രദേശത്തെ കെട്ടിടങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
