Monday, February 9, 2026

ഫ്രീസിങ് റെയിൻ: തെക്കൻ മാനിറ്റോബയിൽ യെല്ലോ അലർട്ട്

വിനിപെഗ് : മാനിറ്റോബയുടെ തെക്കൻ മേഖലയിൽ ഞായറാഴ്ച ഫ്രീസിങ് റെയിനിന്‌ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ബ്രാൻഡൻ, ഡൗഫിൻ റിവർ, വിനിപെഗ്, മൂസ് ലേക്ക്, എമേഴ്‌സൺ തുടങ്ങിയ പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

റോഡുകളും നടപ്പാതകളും മഞ്ഞുമൂടിയതും വഴുക്കലുള്ളതുമായിരിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു. വഴുതി വീണു പരുക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ഫ്രീസിങ് റെയിൻ കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!