Tuesday, March 17, 2026

ശൈത്യകാല കൊടുങ്കാറ്റ്: ജിടിഎച്ച്എ ഹൈവേകളിൽ അപകടപ്പെരുമഴ

ടൊറൻ്റോ : പ്രവിശ്യയിലുണ്ടായ ശൈത്യകാല കൊടുങ്കാറ്റ് നിരവധി വാഹനാപകടങ്ങൾക്ക് കാരണമായതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് റിപ്പോർട്ട് ചെയ്തു. ഗ്രേറ്റർ ടൊറൻ്റോയിലും ഹാമിൽട്ടൺ മേഖലയിലുമുള്ള ഹൈവേകളിൽ ഏകദേശം 400 അപകടങ്ങൾ ഉണ്ടായതായി OPP വക്താവ് കെറി ഷ്മിത്ത് അറിയിച്ചു. തെക്കൻ ഒൻ്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതിന് ശേഷമാണ് മിക്ക അപകടങ്ങളും നടന്നത്.

ട്രാക്ടർ ട്രെയിലറും മറ്റൊരു വാഹനവും കൂട്ടിയിടിച്ചതിനെ തുടർന്ന് അടച്ച ഹൈവേ 400-ന്‍റെ ഈസ്റ്റ് ബൗണ്ട് ലൈൻ വീണ്ടും തുറന്നിട്ടുണ്ട്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൊറൻ്റോയിൽ, ശൈത്യകാല കൊടുങ്കാറ്റിനെ തുടർന്ന് ഡോൺ വാലി പാർക്ക്‌വേ ഭാഗികമായി അടച്ചിരുന്നു. കൂടാതെ ഹാമിൽട്ടൺ-ബർലിങ്ടൺ അതിർത്തിയിലെ ഹൈവേ 6 ലേക്കുള്ള ഹൈവേ 403 ഓഫ്-റാമ്പുകൾ ഉൾപ്പെടെ മേഖലയിലുടനീളം അടച്ചിടലുകളും ഉണ്ടായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!